Breaking News

6/recent/ticker-posts

അഞ്ഞൂറിൽ പരം "വോട്ട് പാട്ട് "കൾ എഴുതി അൻസാരി പൊന്നാട്



തിരഞ്ഞെടുപ്പ് ചൂട് പിടിക്കുമ്പോൾ വ്യത്യസ്ത ശൈലിയിൽ  വോട്ട് പാട്ടുകൾ  എഴുതി ചിറ്റപ്പെടുത്തി വോട്ടർമാരെ ആവേശം  കൊള്ളിക്കുന്ന തിരക്കിലാണ് അൻസാരി പൊന്നാട്. തെരഞ്ഞെടുപ്പിന്റെ ആദ്യ നാളുകളിൽ എഴുതി തുടങ്ങി ഇപ്പോൾ അഞ്ഞൂറിൽ പരം പാരഡി  ഗാനങ്ങൾ രചിച്ചു തന്റെ രചന തുടരുകയാണ് അൻസാരി.  കേരളത്തിലെ എല്ലാ ജില്ലകളിലേക്കും  ഗൾഫ് രാജ്യങ്ങളിലേക്കും  അൻസാരി എഴുതിയ ഗാനങ്ങൾ എത്തിയിട്ടുണ്ട്.    ഗായകൻ കൂടി ആയ അൻസാരി നാല് വർഷമായി ഗാനങ്ങൾ എഴുതി വരുന്നു.. നിരവധി ഭക്തി ഗാനങ്ങളും പ്രവാചക മദ്ഹ് കളും രചിച്ചിട്ടുണ്ട്. കല്യാണം,ജന്മദിനം, സംഗമം, തുടങ്ങി  എല്ലാ ആഘോഷ  പരിപാടികൾക്കും പേരുകൾ ചേർത്ത് കൊണ്ടുള്ള ആശംസ  ഗാനങ്ങൾക്  ആളുകൾ അൻസാരിയെ ബന്ധപ്പെടാറുണ്ട്. പിതാവ് എംപി.എ. റഹ്മാൻ എന്ന പേരിൽ അറിയപ്പടുന്ന രചയിതാവ് ആയിരുന്നു.. പിതാവിൽ നിന്ന് ലഭിച്ച കഴിവ് തുടർന്ന് പോരുകയാണ് അൻസാരി. ഗാനലാപന മത്സരങ്ങളിൽ പങ്കെടുത്ത്  ഒന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്   ദുബായ് വെച്ച് നടന്ന മാപ്പിളപ്പാട്ട് ലൈവ് റിയാലിറ്റി ഷോയിൽ ഫൈനലിസ്റ്റ് ആയി ശ്രേദ്ധേയമായിരുന്നു.  അൻസാരിയുടെ 

ശ്രവണ സുന്ദരമായ "വാങ്ക്" വിളി ആയിരങ്ങളുടെ മനസ്സ് കീഴടക്കിയിരുന്നു. 

 സഹോദരൻ  അമീൻ പൊന്നാട്, ഫാസില ബാനു, അനാമിക 'ഷഫീഖ് ബാവ, അനിലാൽ കലാഭവൻ, ശ്യാം,തുടങ്ങി ഒത്തിരി പ്രഗത്ഭ  ഗായകർ അൻസാരിയുടെ വരികൾ  ആലപിച്ച്  ജനങ്ങളിലേക് എത്തിച് അൻസാരിക്ക് പ്രോത്സാഹനം നൽകുന്നുണ്ട്..  അബ്ദുറഹ്മാൻ ജമീല എന്നിവരുടെ മകനാണ്. സഹോദരി ഫസ്ന,ഭാര്യ അസ്മി അൻസാരി. 

നല്ല ഗാനങ്ങൾക് വേണ്ടി  8137935226 എന്ന നമ്പറിൽ  അൻസാരിയെ ബന്ധപ്പെടാവുന്നതാണ്..

Post a Comment

0 Comments

ദേശീയ അധ്യാപക ദിനത്തിൽ കെ എസ് ടി യു കെ വീരാൻകുട്ടി മാസ്റ്ററെ അനുമോദിച്ചു.