Breaking News

6/recent/ticker-posts

തെരഞ്ഞടുപ്പ് മാലിന്യം സ്വയം നീക്കം ചെയ്ത് കൊണ്ടോട്ടി, ചിറയിൽ കൗൺസിലർ

കൊണ്ടോട്ടി: കൊണ്ടോട്ടി മുൻസിപ്പാലിറ്റി 28 ആം വാർഡ് ചിറയിൽ വിജയിച്ച സ്ഥാനാർത്ഥി കെ.പി.സൽമാൻ തൻ്റെ വാർഡിലെ തെരഞ്ഞുപ്പ് മായി ബന്ധപ്പെട്ട വാർഡിലെ മുഴുവൻ മാലിന്യവും തൻ്റെ സഹപ്രവർത്തകരെയും കൂട്ടി സ്വയം നീക്കം ചെയത് മാതൃകയായി. 

തെരഞ്ഞടുപ്പ് കഴിഞ്ഞപ്പോൾ നാടാകെ പോസ്റ്റർ മാലിന്യവും വിജയാഘോഷം കഴിഞ്ഞപ്പോൾ വെടിമരുന്ന് മാലിന്യവും നിറഞ്ഞിരിക്കുന്നു.
തെരഞ്ഞടുപ്പ് ജനാധിപത്യത്തിൻ്റെ ഭാഗമാണങ്കിലും പൊതുജനങ്ങൾക്ക് അതു കൊണ്ട് ബുദ്ധിമുട്ടാവരുതന്ന്. തീരുമാനിച്ചാണ് തൻ്റെ സഹപ്രവർത്തകരെയും കൂട്ടി വാർഡിലെ മുഴുവൻ മാലിന്യവും സ്വയം നീക്കം ചെയ്യാൻ തീരുമാനിച്ചത്. കേരളത്തിലെ ആയിരത്തിനടുത്ത പഞ്ചായത്തുകളിൽ തെരഞ്ഞടുപ്പോടെ മാലിന്യ കൂമ്പാരമായി മാറിയിരിക്കയാണ്.
കൗൺസിലറായി സത്യപ്രതിജ്ഞ കഴിയും മുമ്പേ തന്നെ കെ.പി സൽമാൻ തൻ്റെ ആദ്യ പ്രവർത്തനത്തിന് തുടക്കം കുറിച്ചു കൊണ്ട്  
സ്വന്തം വാർഡുകളിലെ എല്ലാ മാലിന്യവും സ്വയം നീക്കം ചെയ്യപ്പെട്ട് പുതിയ സന്ദേശം നൽകിയത് . മാലിന്യ നിർമാർജനത്തിന് അച്ചു കൊമ്പൻ അബൂബക്കർ , അനിയൻ, അശ്റഫ് പാശ്ശേരി, കെ.പി.അസീസ് ബാവ , ശുഹൈബ് , കെ.വി ഹംസ ഉമൈർ . ഷഹീൻ പഞ്ചിളി തുടങ്ങിയവർ നേതൃത്വം നൽകി.

വിവരങ്ങൾക്ക് :9895589669

Post a Comment

0 Comments

ദേശീയ അധ്യാപക ദിനത്തിൽ കെ എസ് ടി യു കെ വീരാൻകുട്ടി മാസ്റ്ററെ അനുമോദിച്ചു.