Breaking News

6/recent/ticker-posts

സ്‌കൂളിലല്ല, ഇത് റഹീം മാസ്റ്ററുടെ വീട്ടിലെ അടിപൊളി ക്ലാസ്സ് റും




ഓൺലൈൻ പഠന കാലത്ത് കുട്ടികൾക്ക് വിദ്യാലയത്തിലേക്കുള്ള യാത്രയും, സ്കൂൾ കോമ്പൗണ്ടും,  സുന്ദരമായ ക്ലാസ്റൂം അനുഭവങ്ങളും കാഴ്ചയും ഒന്നും ഇപ്പോഴില്ല
എന്നാൽ കുട്ടികൾക്ക് വിദ്യാലയത്തിലെ  ക്ലാസ് റൂമിലിരുന്ന് പഠിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടും, ഒരു  ക്ലാസ് റൂമിൽ എന്തെല്ലാം ഉണ്ടായിരിക്കുമോ അവ കാണാൻ അവസരമൊരുക്കി   അവർക്ക്  ക്ലാസ്സ്‌ റൂം പ്രതീതി ആസ്വദിച്ചു  കൊണ്ട് ക്ലാസ് കേൾക്കുവാൻ മനോഹരമായ ഒരു ക്ലാസ് റൂം വീട്ടിൽ തന്നെ ഒരുക്കി കൊണ്ടാണ് ഈ അധ്യാപകൻ  മാതൃകയാക്കുന്നത്.

             
ചെറുവട്ടൂർ എം ഐ എ എം യു പി സ്കൂളിലെ അറബി അധ്യാപകനായ കെ പി അലി അബ്ദുറഹീം മാഷാണ്  ഈ മനോഹരമായ ക്ലാസ് റൂം ഒരുക്കിയത് . ഒരു ക്ലാസ് റൂമിൽ ഉണ്ടായിരിക്കേണ്ട എല്ലാ ടീച്ചിങ് എയ്ഡുകളും,പഠന ഗെയിമുകളും   കുട്ടികൾക്ക് കാണത്തക്കവിധത്തിൽ മനോഹരമായി സെറ്റ് ചെയ്തിരിക്കുകയാണ് ഇവിടെ. സ്കൂളിൽ ആയിരുന്നാലും വ്യത്യസ്തമായ രൂപത്തിലാണ് ഈ അധ്യാപകന്റെ  ക്ലാസ്സ് പാടിയും കളിച്ചും മാജിക് കാണിച്ചുമൊക്കെയാണ് ഇദ്ദേഹത്തിൻറെ ക്ലാസ്സ്
എവിടെയും വ്യത്യസ്തമായി ചിന്തിക്കുന്ന ഒരു അധ്യാപകനാണ് ഇദ്ദേഹം  കുട്ടികൾക്ക് ആവേശവും ആകർഷണീയതയും ആനന്ദകരവുമാക്കിക്കൊണ്ടാണ്  ഈ അധ്യാപകന്റെ  ക്ലാസ്സ്


സ്കൂളിൽ ഇദ്ദേഹം കുട്ടികൾക്ക്  മാജിക് എന്ന കലയിലൂടെ ഭാഷാപഠനം എളുപ്പമാക്കി ഒരു പുതിയ അധ്യാപന രീതിയും ആവിഷ്കരിച് കുട്ടികളുടെ മാജിക് മാഷ് ആണ്‌ റഹീംസർ
ഓൺലൈനിലൂടെയും അങ്ങിനെ തന്നെയാണ് ക്ലാസ്. മൊബൈലിന്റെ  മുന്നിലിരുന്ന് കുട്ടികൾക്ക് മുഷിപ്പ് വരാതിരിക്കാനാണ് ഈ രീതിയെല്ലാം സ്വീകരിക്കാൻ  കാരണമായത്

മുമ്പും ഓഫ്‌ലൈൻ പഠനകാലത്തും പല നൂതന പഠന പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിച്ച അധ്യാപകനാണ് ഈ മാതൃക അധ്യാപകൻ പഠനം ലളിതമാക്കാൻ അൽ അംവാജ്  എന്ന അറബിക് ടെലിഫിലിം,  അലിഫ് എക്സ്പോ, പാഠപുസ്തകത്തിലെ പദ്യങ്ങൾ കുട്ടികൾ തന്നെ പാടി വീഡിയോ രൂപത്തിലാക്കിയും, പുസ്തകത്തെ  E- ടെക്സ്റ്റ് രൂപത്തിൽ  സംവിധാനിച്ചും,  അനിമേഷൻവീഡിയോ  an ആക്ടിവിറ്റികൾ ഗെയിം രൂപത്തിൽ തയ്യാറാക്കിയും  അൽ അംവാജിന് സംസ്ഥാന അവാർഡും, ഇംഗ്ലീഷ് അനിമാഷന് സംസ്ഥാന അംഗീകാരവും ലഭിച്ചിട്ടുണ്ട് ഈ അധ്യാപകന് ..  

അതുപോലെതന്നെ കഴിഞ്ഞവർഷവും ഈ വർഷവും ഗവണ്മെന്റ് വിക്ടേഴ്സ് ചാനലിൽ സുന്ദരമായി ക്ലാസ്സ്‌ എടുത്ത പ്രകല്പനായ അധ്യാപകനാണ്. വിക്റ്റേർസ്ചാനലിലും പഠനം എളുപ്പമാക്കാൻ  പാട്ടു പാടിയും  മാജിക്കിലൂടെയും  പാഠഭാഗങ്ങൾ കുട്ടികൾക്ക് മുന്നിൽ മനോഹരമായി അവതരിപ്പിച്ചു  വ്യത്യസ്തനായിരുന്നു..  അതുകൊണ്ടുതന്നെ കുട്ടികൾക്ക് ആവേശവും ആനന്ദവും താൽപര്യവും ഉണ്ടായിരുന്നു എന്ന് കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഒരുപോലെ അഭിപ്രായപ്പെടുന്നു...

Post a Comment

0 Comments

ദേശീയ അധ്യാപക ദിനത്തിൽ കെ എസ് ടി യു കെ വീരാൻകുട്ടി മാസ്റ്ററെ അനുമോദിച്ചു.