Breaking News

6/recent/ticker-posts

ചാത്തനാരത്ത് കുടുംബ സംഗമം ഞായറാഴ്ച മാവൂർ ചാലിയാർ ജലക്കിൽ

മാവൂർ: കോഴിക്കോട്ടും മാവൂരുമായി വ്യാപിച്ചുകിടക്കുന്ന ചാത്തനാരത്ത് കുടുംബാംഗങ്ങളുടെ സംഗമം സെപ്റ്റംബർ മൂന്നിന് ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ വൈകുന്നേരം അഞ്ചുവരെ താത്തൂർപൊയിൽ ചാലിയാർ ജലക്കിൽ പരതക്കാട്ട് കുഞ്ഞിരാമൻ നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദേശീയ അധ്യാപക പുരസ്കാര ജേതാവ് നിയാസ് ചോല ഉദ്ഘാടനം ചെയ്യും. സത്താർ മൗലവി കൂളിമാട് മുഖ്യപ്രഭാഷണം നിർവഹിക്കും. വനിത സംഗമം ജില്ല പഞ്ചായത്ത് അംഗം സുധ കമ്പളത്ത് ഉദ്ഘാടനം ചെയ്യും. ചെയർമാൻ പി.സി. രാമൻ അധ്യക്ഷത വഹിക്കും. കൺവീനർ എം.പി. സുരേന്ദ്രൻ സ്വഗതം പറയും. ഗ്രാമ പഞ്ചായത്ത് അംഗം കെ.സി. വാസന്തി വിജയൻ വിദ്യാർഥികളെ ആദരിക്കും. വേലായുധൻ പൂക്കാട്ട്, ജയരാജൻ കാര്യോട്ട്, ബാബുരാജൻ പരതക്കാട്ട്, ബാബുരാജൻ കണ്ണംവള്ളി, അനീഷ് പരതക്കാട്ട്, സുലോചന ഭാസ്കർ പാറക്കൽ എന്നിവർ സംസാരിക്കും. കലാഭവൻ സതീഷ് സംഗീതവിരുന്ന് നടത്തും. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും കരാട്ടെ പ്രദർശനവും നടക്കും. വാർത്തസമ്മേളനത്തിൽ ചെയർമാൻ പി.സി. രാമൻ, കൺവീനർ എം.പി. സുരേന്ദ്രൻ, അനീഷ് പരതക്കാട്ട്, രാജീവ് കാര്യോട്ട്, വാസു വേങ്ങാട്ടീരി എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments

ദേശീയ അധ്യാപക ദിനത്തിൽ കെ എസ് ടി യു കെ വീരാൻകുട്ടി മാസ്റ്ററെ അനുമോദിച്ചു.