Breaking News

6/recent/ticker-posts

സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സി ഹാരിസിനെ ചാലിക്കുഴി ഫാമിലി ആദരിച്ചു.



എടവണ്ണപ്പാറ: സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സി ഹാരിസിനെ ചാലിക്കുഴി ഫാമിലിയുടെ നേതൃത്വത്തിൽ ആദരിച്ചു. എടവണ്ണപ്പാറ ഗ്രാൻഡ് സിറ്റിയിൽ വെച്ച് വെച്ച് നടന്ന ചടങ്ങ് കെ എ ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി. കെ. വി അബ്ദുറഹീം അദ്യക്ഷനായി. സി പി ചെറിയ മുഹമ്മദ്‌ മുഖ്യ പ്രഭാഷണം നടത്തി. സി ഹാരിസിനെ സി. പി ചെറിയ മുഹമ്മദ്‌ പൊന്നാട അണിയിച്ചു. ചടങ്ങിൽ വാണിജ്യ ശാസ്ത്രത്തിൽ പി എച്ച് ഡി നേടിയ സി.കെ ഷമീം, എം.ബി.ബി.എസ് നേടിയ ഹുദാ റൗന, ഖുർആൻ മനഃപാഠമാക്കിയ ഫസൽ സി എന്നിവരെയും മൊമെന്റോ നൽകി ആദരിച്ചു. ചിറ്റടി അഹമ്മദ്കുട്ടി ഹാജി, കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് അംഗം എം ടി റിയാസ്, പി.കെ ജമാലുദ്ധീൻ, എം.ടി ഉമ്മർ പി.എം.എ കുട്ടി, സമീറ പി.കെ, ഫാത്തിമ ടീച്ചർ എന്നിവർ ആശംസ പ്രസംഗം നടത്തി. സി പി അസീസ് സ്വാഗതവും സി കെ ഹനീഫ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

ദേശീയ അധ്യാപക ദിനത്തിൽ കെ എസ് ടി യു കെ വീരാൻകുട്ടി മാസ്റ്ററെ അനുമോദിച്ചു.