Breaking News

6/recent/ticker-posts

മാവൂർ കൽപള്ളി മുസ്‌ലിം യൂത്ത് ലീഗ് കമ്മറ്റി സൗജന്യ വൃക്ക രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു | myl-Kalpalli

മാവൂർ: ജീവകാരുണ്യ മേഖലയിൽ മാതൃകാപരമായ ചികിത്സാ സഹായങ്ങൾ നടത്തി വരുന്ന
 കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററുമായി സഹകരിച്ച് മാവൂർ കൽപ്പള്ളിയിൽ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി സൗജന്യ വൃക്ക രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. 

ഡയാലിസിസ് സെൻറർ ചെയർമാനും കൊണ്ടോട്ടി 'മുൻ ബ്ബോക്ക് പഞ്ചാ പ്രസിഡണ്ടുമായ ജബ്ബാർ ഹാജി ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. 250 ഓളം പേർ ആണ് ക്യാമ്പിൽ പങ്കെടുത്ത്
രോഗനിർണയം നടത്തിയത്.
കൽപള്ളി അങ്ങാടിയിലെ ലീഗ് ഓഫീസിന് സമീപത്തു വച്ചാണ് രോഗനിർണയാ ക്യാമ്പ് സംഘടിപ്പിച്ചത്. പഞ്ചായത്ത് ലീഗ് സെക്രട്ടറി 
എം.ടി സലീം മാസ്റ്റർ അധ്യക്ഷത വഹിച്ചു.
മാവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എം പി അഹമ്മദ്, ഗ്രാമപഞ്ചായത്ത് നിയുക്ത പ്രസിഡണ്ട് വാസന്തി വിജയൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഫാത്തിമ ഉണിക്കൂർ, ടി ടി അബ്ദുൽ ഖാദർ, മുൻ പഞ്ചായത്ത് അംഗം കെ ഉസ്മാൻ, വാർഡ് സെക്രട്ടറി ചിറ്റടി അബ്ദു റഹ്മാൻ ഹാജി എന്നിവർ സംസാരിച്ചു.

ജീവകാരുണ്യ രംഗത്ത് സജീവമായി നിലകൊണ്ട് സേവനം ചെയ്തുവരുന്നവരെ ചടങ്ങിൽ വെച്ച് ആദരിച്ചു.
 പാലക്കോട്ട് പറമ്പിൽ അബ്ദുറഹിമാൻ, വായോളി അഹമ്മദ് കുട്ടി ഹാജി, പൂത്തോട്ടത്തിൽ അഷ്റഫ്, അൻസാർ തെക്കുമഠം, ADS ചെയർപേഴ്സൺ നുസൈബ എന്നിവരെയാണ് ആദരിച്ചത്. കൽപള്ളി വാർഡ്
മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി പി സി അനസ് സ്വാഗതവും മുൻ പഞ്ചാ യൂത്ത് വൈ പ്രസി : ബഷീർ എം.എം നന്ദിയും പറഞ്ഞു.


ക്യാമ്പിനോട് അനുബന്ധിച്ച്
 എം എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരമുള്ള
ബേസിക് ലൈഫ് സപ്പോർട്ട്
പ്രോഗ്രാമും നടന്നു.
 പരിപാടിയിൽ എംഎസ്എഫ് മെഡി ഫെഡ് സ്റ്റേറ്റ് ചെയർമാൻ ഡോക്ടർ അനസ് ആമുഖ പ്രഭാഷണം നടത്തി. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി ശാക്കിർ പാറയിൽ ഉദ്ഘാടനം ചെയ്തു. ട്രോമാകെയർ മലപ്പുറം യൂണിറ്റ് വളണ്ടിയർമാരായ അനസ്, ജിയാദ് എന്നിവർ ക്ലാസുകൾ എടുത്തു.
മെഡിഫെഡ് സംസ്ഥാന എക്സിക്യൂട്ടീവ് ഫാഇസ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments

ദേശീയ അധ്യാപക ദിനത്തിൽ കെ എസ് ടി യു കെ വീരാൻകുട്ടി മാസ്റ്ററെ അനുമോദിച്ചു.