Breaking News

6/recent/ticker-posts

മലപ്പുറം ജില്ലാ സാക്ഷരതാ മിഷൻ സാക്ഷരതാ ദിനാചരണം നടത്തി |Sakharatha


 മലപ്പുറം ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ ലോക സാക്ഷരതാ ദിനാചരണം കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ടി.വി ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ബിന്ദു അധ്യക്ഷത വഹിച്ചു. മുതിർന്ന തുല്യതാ പഠിതാവ് ശശിധരൻ കോലഞ്ചേരിയെ ചടങ്ങിൽ ആദരിച്ചു.
ജില്ലാ സാക്ഷരതാ മിഷൻ കോഓർഡിനേറ്റർ സി. അബ്ദുൽ റഷീദ് സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ സറീന ഹസീബ്, മെമ്പർ പി.കെ.സി അബ്ദു റഹ്മാൻ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. അബ്ദു റഹ്മാൻ, സ്ഥിരം സമിതി അധ്യക്ഷ കെ.ടി റസീന, പ്രേരക് പി. സരസ്വതി, റിസോഴ്സ്പേഴ്സൺമാരായ നാനാക്കൽ ഹുസൈൻ മാസ്റ്റർ, മൂസ ഫൗലൂദ്, തുല്യതാ പഠിതാക്കളായ കെ.മുഹമ്മദ് ഷക്കീർ,  പി.പി അബ്ദു സമദ്, കെ.സലീന, കെ.ഹിന്ദ് എന്നിവർ പ്രസംഗിച്ചു. നോഡൽ പ്രേരക് സി.കെ. പുഷ്പ നന്ദി പറഞ്ഞു. സാക്ഷരതാ ദിനത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധ  സാക്ഷരതാ മിഷൻ വിദ്യാ കേന്ദ്രങ്ങൾ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്കും കീഴിൽ വിവിധ ചടങ്ങുകൾ നടന്നു. സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ സെപ്തംബർ ഒന്ന് മുതൽ എട്ട് വരെ  സാക്ഷരതാ വാരമായി ആചരിച്ച് വരികയാണ്.

Post a Comment

0 Comments

ദേശീയ അധ്യാപക ദിനത്തിൽ കെ എസ് ടി യു കെ വീരാൻകുട്ടി മാസ്റ്ററെ അനുമോദിച്ചു.