Breaking News

6/recent/ticker-posts

കൊണ്ടോട്ടി നഗരസഭ UPHC ക്ക് കീഴിൽ ആരംഭിക്കുന്ന മൂന്ന് അർബൻ ഹെൽത്ത് & വെൽനസ് സെന്ററുകൾ ഉദ്ഘാടനം ചെയ്തു.

കൊണ്ടോട്ടി നഗരസഭ UPHC ക്ക് കീഴിൽ ആരംഭിക്കുന്ന മൂന്ന് അർബൻ ഹെൽത്ത് & വെൽനസ് സെൻററുകളുടെ ഉദ്ഘാടനം കൊണ്ടോട്ടി മണ്ഡലം MLA ടി.വി.ഇബ്രാഹീമിൻറെ അദ്ധ്യക്ഷതയിൽ തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു.

കൊണ്ടോട്ടി നഗരസഭയിലെ തുറക്കൽ, കൂനയിൽ, മേലെപറമ്പ് എന്നിവിടങ്ങളിലേക്ക് നാഷണൽ ഹെൽത്ത് മിഷൻ (NHM) അനുവദിച്ച അർബൻ ഹെൽത്ത് & വെൽനസ് സെന്ററുകളാണ് പൊതുജനങ്ങൾക്കായി സമർപ്പിച്ചത്.

ഡോക്ടറുടെ സേവനം ഉൾപ്പെടെ മികച്ച സൗകര്യങ്ങളാണ് സ്ഥാപനങ്ങളിൽ ലഭ്യമാകുന്നത്. ഇതിനായി ഒരു മെഡിക്കൽ ഓഫീസർ , സ്റ്റാഫ് നേഴ്സ് , JHI, ഫാർമസിസ്റ്റ്, ക്ലീനിങ് സ്റ്റാഫ് എന്നി അഞ്ച് ജീവനക്കാരെ മൂന്ന് സെന്ററുകളിലും നഗരസഭ നിയമിച്ചിട്ടുണ്ട്.

തുറക്കൽ, കൂനയിൽ , മേലേപ്പറമ്പ് എന്നീ ആരോഗ്യ ഉപ കേന്ദ്രങ്ങളിൽ (Sub-centre) താൽക്കാലികമായി പ്രവർത്തനം തുടങ്ങുന്ന വെൽനസ് സെൻററുകൾക്ക് കേന്ദ്ര ധനകാര്യ കമ്മീഷൻ ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിട നിർമ്മാണവും തുടങ്ങിക്കഴിഞ്ഞു. 

ഉദ്ഘാടനത്തോട് അനുബന്ധിച്ച് നഗരസഭ കൗൺസിലർമാരുടെയും ഉദ്യോഗസ്ഥരുടെയും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കന്മാരുടെയും കുടുംബശ്രീ- ആശ-സന്നദ്ധ സംഘടനകളുടെയും അകമ്പടിയോടെ ടൗണിൽ നിന്നും ആരംഭിച്ച ഘോഷയാത്ര മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമിയിൽ അവസാനിച്ചു.

വൈദ്യർ അക്കാദമി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സി.ടി ഫാത്തിമത്ത് സുഹറാബി സ്വാഗതം പറഞ്ഞു. നഗരസഭ വൈസ് ചെയർമാൻ പി. സനൂപ് മാസ്റ്റർ മന്ത്രിക്ക് ഉപഹാരം നൽകി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അബീന പുതിയറക്കൽ വെൽനസ് സെൻററുകളുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ചടങ്ങിൽ നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഷറഫ് മാടാന്‍, എ. മുഹിയുദ്ദീൻ അലി, സി മിനി മോൾ , റംല കൊടവണ്ടി , കൗൺസിലർമാരായ വി കെ ഖാലിദ്, ഇ.ജിൻഷ, സൗമ്യ .സി , ശിഹാബ് കോട്ട, ഡോ. യു. ബാബു, രാഷ്ട്രീയപാർട്ടി നേതാക്കന്മാരായ പി.അഹമ്മദ് കബീർ, എം .എ റഹീം, സിപി. നിസാർ , രാമചന്ദ്രൻ , നഗരസഭാ സെക്രട്ടറി സീന എന്നിവർ സംസാരിച്ചു.

Post a Comment

0 Comments

ദേശീയ അധ്യാപക ദിനത്തിൽ കെ എസ് ടി യു കെ വീരാൻകുട്ടി മാസ്റ്ററെ അനുമോദിച്ചു.